Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cardinal Mar Clemis

സ​​​ഭ​​​ക​​​ൾ ഐ​​​ക്യ​​​ത്തോ​​​ടെ മു​​​ന്നേ​​​റ​​​ണം: ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ക്ലീ​​​മി​​​സ്

കോ​​​​ല​​​​ഞ്ചേ​​​​രി: സ​​​​ഭാ​​​വി​​​​ഭ​​​​ജ​​​​ന​​​​ങ്ങ​​​​ളും സു​​​​വി​​​​ശേ​​​​ഷ​​​​സാ​​​​ക്ഷ്യ​​​​ത്തി​​​​നു​​​​ള്ള വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളും നി​​​​റ​​​​ഞ്ഞ ഇ​​​ന്ന​​​ത്തെ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ക്രി​​​​സ്തു​​​​വി​​​​ൽ ഏ​​​​ക​​​​മ​​​​ന​​​​സോ​​​​ടെ സാ​​​​ക്ഷ്യം ന​​​​ൽ​​​​കാ​​​​ൻ സ​​​​ഭ​​​​ക​​​​ൾ ഐ​​​​ക്യ​​​​ത്തോ​​​​ടെ മു​​​​ന്നേ​​​​റേ​​​​ണ്ട​​​​ത് അ​​​​നി​​​വാ​​​ര്യ​​​​മാ​​​​ണെ​​​​ന്ന് സീ​​​റോ​​​മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ​​​ബാ​​​​വ.

യാ​​​​ക്കോ​​​​ബാ​​​​യ സു​​​​റി​​​​യാ​​​​നി ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭ​​​​യു​​​​ടെ വെ​​​​ട്ടി​​​​ക്ക​​​​ൽ എം​​​​എ​​​​സ്ഒ​​​​ടി സെ​​​​മി​​​​നാ​​​​രി​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച നി​​​​ഖ്യ 325 എ​​​​ക്യു​​​​മെ​​​​നി​​​​ക്ക​​​​ൽ ദേ​​​​ശീ​​​​യ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സ് സെ​​​​ന്‍റ് എ​​​​ഫ്രേം സെ​​​​മി​​​​നാ​​​​രി ചാ​​​​പ്പ​​​​ലി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ ക്ലീ​​​മി​​​സ്. ക്രി​​​​സ്തീ​​​​യ​​​സ​​​​ഭ​​​​ക​​​​ളു​​​​ടെ ഐ​​​​ക്യ​​​​ത്തി​​​​നും സ​​​​ത്യ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ പു​​​​തു​​​​ക്ക​​​​ലി​​​​നും സ​​​​ഭാ​​​​സൗ​​​​ഹൃ​​​​ദ​​​​ത്തി​​​​നും ആ​​​​ത്മീ​​​​യ സ​​​​ഹ​​​​യാ​​​​ത്ര​​​​യ്ക്കും ഈ ​​​​കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സ് നി​​​​ർ​​​​ണാ​​​​യ​​​​ക പ്ര​​​​ചോ​​​​ദ​​​​ന​​​​മാ​​​​കു​​​​മെ​​​​ന്ന് മാ​​​​ർ ക്ലീ​​​​മി​​​​സ് പ​​​​റ​​​​ഞ്ഞു.

കു​​​​ര്യാ​​​​ക്കോ​​​​സ് മാ​​​​ർ തെ​​​​യോ​​​​ഫി​​​​ലോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച് വി​​​​ഷ​​​​യാ​​​​വ​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തി. മാ​​​​ർ ​ഔ​​​​ഗേ​​​​ൻ കു​​​​ര്യാ​​​​ക്കോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത, ബി​​​​ഷ​​​​പ് റ​​​​വ. കു​​​​ര്യ​​​​ൻ പീ​​​​റ്റ​​​​ർ, ഡോ. ​​​​ആ​​​​ദാ​​​​യി ജേ​​​​ക്ക​​​​ബ് കോ​​​​റെ​​​​പ്പി​​​​സ്കോ​​​​പ്പ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സെ​​​​മി​​​​നാ​​​​രി ഹാ​​​​ളി​​​​ൽ എ​​​​ട്ടു സെ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​യി പ്ര​​​​ബ​​​​ന്ധാ​​​​വ​​​​ത​​​​ര​​​​ണ​​​​ങ്ങ​​​​ളും ച​​​​ർ​​​​ച്ച​​​​ക​​​​ളും ന​​​​ട​​​​ന്നു.

സ​​​​മാ​​​​പ​​​​ന​​​ദി​​​​ന​​​​മാ​​​​യ ഇ​​​ന്ന് ബം​​​ഗ​​​ളൂ​​​രു ക്യൂ​​​​ൻ​​​​സ് റോ​​​​ഡ് സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ലെ സ​​​​ൺ​​​​ഡേ സ്കൂ​​​​ൾ, യൂ​​​​ത്ത് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ എ​​​​ന്നി​​​​വ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ 25 ഓ​​​​ളം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ നി​​​​ഖ്യാ സൂ​​​ന​​​​ഹ​​​​ദോ​​​​സി​​​​ന്‍റെ ദൃ​​​​ശ്യാ​​​​വി​​​​ഷ്ക​​​​ര​​​​ണം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും. ​

കു​​​​ര്യാ​​​​ക്കോ​​​​സ് മാ​​​​ർ തെ​​​​യോ​​​​ഫി​​​​ലോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത മു​​​​ഖ്യ​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. കെ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​പ്ര​​​​കാ​​​​ശ് തോ​​​​മ​​​​സ്, ഫാ. ​​​​ഡാ​​​​നി​​​​യേ​​​​ൽ ത​​​​ട്ടാ​​​​റ​​​​യി​​​​ൽ എ​​​​ന്നി​​​​വ​​​​ർ സ​​​​മാ​​​​പ​​​​ന​​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും. നി​​​​ഖ്യാ സൂ​​​ന​​​ഹ​​​​ദോ​​​​സി​​​​ന്‍റെ 1700-ാം വാ​​​​ർ​​​​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചാ​​​​ണ് കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

Latest News

Corehub Up